ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരന്‍ പിടിയിലായി

ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരന്‍ പിടിയിലായി.

New Update
POLICE ARREST

കാസര്‍കോട്: ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരന്‍ പിടിയിലായി. കാസര്‍കോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡ് ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് ഷമീര്‍ (28) ആണ് അറസ്റ്റിലായത്. 

Advertisment

കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡില്‍ പഴ കച്ചവടക്കാരനാണ് ഇയാള്‍. ഇന്ന് രാവിലെ ഉപ്പളയില്‍ നിന്നും കാസര്‍കോട് ടൗണിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.


ലഹരിമരുന്ന് കടത്തുന്നതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയ്ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എസ്പിക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. ഡിവൈഎസ്പി ഉത്തംദാസിന്റെയും എസ്‌ഐമാരായ നാരായണന്‍, പ്രതീഷ് കുമാര്‍ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


 കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.