തിരുവനന്തപുരത്ത് വീണ്ടും എംഡിഎംഎ വേട്ട. തമിഴ്‌നാട് ബസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 70 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി

തിരുവനന്തപുരത്ത് വീണ്ടും എംഡിഎംഎ വേട്ട. തമിഴ്‌നാട് ബസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.

New Update
Arrest 1

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എംഡിഎംഎ വേട്ട. തമിഴ്‌നാട് ബസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.

Advertisment

പ്രാവച്ചമ്പലത്ത് വെച്ചാണ് സിറ്റി ഡാന്‍സാഫ് സംഘവും നേമം പൊലീസും ചേര്‍ന്ന് ബസില്‍ നിന്നും തിരുമല സ്വദേശി അജിനെ അറസ്റ്റ് ചെയ്തത്. 


തിരുവനന്തപുരം നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്. കൈയിലുള്ള ബാഗിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി വസ്തു. 


മുമ്പും കഞ്ചാവ് വിറ്റതിനും അജിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ ഡി.ഹണ്ടിന്റെ ഭാഗമായാണ് ലഹരി വില്‍പ്പന കേസിലെ പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഡാന്‍സാഫ് തുടരുന്നത്.

Advertisment