New Update
/sathyam/media/media_files/2025/03/04/mEm9XSr0Gmbix8ug0Ht6.jpeg)
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വീണ്ടും എംഡിഎംഎ വേട്ട. 0.54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കുറ്റ്യാടി വേളം പെരുവയല്‍ സ്വദേശി റാഷിദാണ് പിടിയിലായത്.
Advertisment
വടകര തിരുവള്ളൂര്‍ റോഡില്‍ വെച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡന്‍സാഫ് സ്‌ക്വാഡും വടകര പൊലീസുമാണ് പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. റീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന റാഷിദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.