/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
സുല്‍ത്താന്‍ ബത്തേരി: എം. ഡി. എം. എ കടത്തുകാരെ പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയന്‍ സ്വദേശിയായ ചിക്കാ അബാജുവോ(40), ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ഇരുവരും എം.ഡി.എം.എയുടെ അടക്കം ബംഗളുരുവിലെ ലഹരി മൊത്ത വ്യാപാര സംഘത്തില്‍പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കൂട്ടു പ്രതിയായിരുന്ന ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസണ്‍ (25) ബംഗളുരുവില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഇവരെല്ലാം ബംഗളുരുവിലെ ഗവ. കോളേജില്‍ ബി.സി.എ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ സംസ്ഥാനത്തേക്ക് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പണമിടപാടുകളും നടത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ 93.84 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ചെറുമുക്ക് സ്വദേശി ഷഫീഖ് പിടിയിലായ സംഭവത്തില്‍ തുടരന്വേഷണം നടത്തിയതിലാണ് ഇവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ വലയിലായത്.
സംസ്ഥാനത്ത് ചില്ലറ വില്‍പ്പന നടത്തുന്നതിനും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനുമായായിരുന്നു ഷഫീഖ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us