/sathyam/media/media_files/2024/12/17/WWcHTMKvAAdQaGeIg1f2.jpg)
കോഴിക്കോട് : മെക്‌സെവനെതിരിലെ മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തിലെ വിദ്വേഷ പ്രചരണം സിപിഎമ്മിലെ ആര്‍എസ്എസ് സ്വാധീനത്തിന്റെ അപകടകരമായ തുടര്‍ച്ചയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് കോര്‍പറേഷന്‍ കമ്മിറ്റിഎക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ആദ്യം നടത്തിയ ഇസ്ലാമോഫോബിക് അധിക്ഷേപത്തെ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞതും അപകടകരമായ ഇസ്ലാമോഫോബിയയെ വളര്‍ത്തുന്നതാണ്.
ആര്‍സ്എസ്എസിനെ വെല്ലുന്ന പരാമര്‍ശങ്ങള്‍കൊണ്ട് സ്വന്തം കാലിനടിയിലെ മണ്ണിളകുന്നത് സി. പി. എം തിരിച്ചറിയണം.
സി. പി. എം തിരിച്ചറിയണം
മതനിരപേക്ഷതയെയും സൗഹൃദ കൂട്ടായ്മകളെയും പൊതുജനാരോഗ്യ സംരക്ഷണത്തെയും കുറിച്ച് പറയാനുള്ള ധാര്‍മ്മിക യോഗ്യത സിപിഎം സ്വയം നഷ്ടപ്പെടുത്തിയെന്നും മതനിരപേക്ഷ കേരളത്തിന്റെ അടിവേരറുക്കുന്നതാണോ അരിവാള്‍ ചിഹ്നമെന്ന് പരിശോധിക്കണമെന്നും പ്രസ്താവനയില്‍ പ്രസിഡന്റ് എം. എ ഖയ്യൂം ഓര്‍മ്മിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സജീര്‍ നടക്കാവ് അധ്യക്ഷത വഹിച്ചു. അയ്യൂബ് കുറ്റിച്ചിറ, വി. പി. എം. നിഹാസ് , ഇസ്മയില്‍ പാലക്കണ്ടി, സമീര്‍ മീഞ്ചന്ത, സുഫീറ എരമംഗലം, യൂസുഫ് മൂഴിക്കല്‍, ബല്‍ക്കീസ് പുതിയപാലം എന്നിവര്‍ സംസാരിച്ചു.