/sathyam/media/media_files/2026/02/05/babu-pinarayi-2026-02-05-21-35-15.jpg)
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
കിഫ്ബിയിൽ നിന്നും 31 കോടി 56 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്. പത്മശ്രീ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് കെട്ടിടത്തിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.
കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമ്മാണം കാരണം അക്കാദമിയുടെ നിലവിലുള്ള ആസ്ഥാനമന്ദിരവും 75 സെന്റ് സ്ഥലവും നഷ്ടപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
അഞ്ചുനിലകളിലായി 90,610 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ആസ്ഥാനം ഒരുങ്ങുന്നത്. ഇതിൽ രണ്ട് ബേസ്‌മെന്റ് നിലകളും ഗ്രൗണ്ട് ഫ്ലോറും രണ്ട് മുകൾ നിലകളും ടെറസും ഉൾപ്പെടും.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ഉത്തരവ് പുറപ്പെടുവിച്ചു.
തീരുമാനത്തിൽ സന്തോഷം അറിയിച്ച് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നന്ദി അറിയിച്ചു.
46 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കേരള മീഡിയ അക്കാദമി ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ മാധ്യമ പഠന ഗവേഷണ സ്ഥാപനമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us