ജോസ് കെ മാണി ഇടതുമുന്നണി വിടുമ്പോഴേ ചര്‍ച്ചക്ക് പ്രസക്തിയുള്ളുവെന്ന് രമേശ് ചെന്നിത്തല; ഭരണം മാറുമെന്ന് നസിലാകാത്തത് മുഖ്യമന്ത്രിക്ക് മാത്രം; സിപിഎം നിരന്തരമായി നടത്തുന്ന നുണപ്രചരണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും ചെന്നിത്തല

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി. അടുത്ത വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് 100 സീറ്റുകളില്‍ കൂടുതല്‍ നേടി അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

New Update
ramesh chennithala
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ജോസ് കെ മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയുടെ ഭാഗമാണെന്ന് അവര്‍ തന്നെ പറയുന്നത്. അവര്‍ ആ മുന്നണി വിടുമ്പോഴോ താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചര്‍ച്ചക്ക് പ്രസക്തിയുള്ളു.

Advertisment

 ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. അല്ലെങ്കില്‍ അവര് പറയണം ഞങ്ങള്‍ക്ക് താല്പര്യമുണ്ട് എന്ന് അല്ലാത്തിടത്തോളം കാലം ഒരു ചര്‍ച്ചയ്ക്ക് എന്ത് പ്രസക്തിയാ ഉള്ളത് ? രമേശ് ചെന്നിത്തല ചോദിച്ചു.


പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി. അടുത്ത വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് 100 സീറ്റുകളില്‍ കൂടുതല്‍ നേടി അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് ഒരു സംശയവുമില്ല. 

കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്. അത് മനസ്സിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്.


അയിഷാ പോറ്റി പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. 'ഞാന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന്. ഇനി അങ്ങനെയൊരു പാര്‍ട്ടിക്ക് എന്നെപ്പോലൊരാള്‍ക്ക് തുടരാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്. അത് വളരെ ഗൗരവമായ ഒരു വിഷയമല്ലേ അവര്‍ പറഞ്ഞത് ? 


അവര്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നു. അവര്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയങ്ങളെപ്പറ്റിയാണ് അവര്‍ പറഞ്ഞത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുക എന്ന് പറയുന്നത് ഏതെങ്കിലും പാര്‍ട്ടിയെ ചാക്കിട്ട് പിടിക്കുക എന്നുള്ളതല്ല. അതിനകത്ത് എല്ലാ സമാനചിന്താഗതിക്കാരായ ജനങ്ങള്‍, മതേതര ജനാധിപത്യ വിശ്വാസികളായ വ്യക്തികള്‍ ഇവരുടെയെല്ലാം പിന്തുണ ആര്‍ജിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 

ramesh chennithala-2

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമൊക്കെ അത് ജനങ്ങള്‍ ഞങ്ങളോടൊപ്പം അണിനിരന്നു എന്നതാണ്. 


വയനാട്ടില്‍ ആദ്യം സിപിഎം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് വീടുവച്ചുകൊടുക്കില്ലന്നാണ്. ഇപ്പോള്‍  അതിനായി  ഞങ്ങള്‍ പണം കൊടുത്തു സ്ഥലം വാങ്ങിച്ചപ്പോള്‍  പറയുന്നു ആനത്താരയാണെന്ന്. അവിടെ കടുവയും പുലിയും ആനയുമൊക്കെ എല്ലായിടത്തൂടെയും നടന്നുപോകുന്ന സ്ഥലങ്ങളാണ്. 


വാസയോഗ്യമായ സ്ഥലം തന്നെയാണ് എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്. ഇനി ഞങ്ങള്‍ വീടും വെച്ച് കൊടുക്കും അവിടെ. അപ്പോള്‍ സിപിഎം നിരന്തരമായി നടത്തുന്ന നുണപ്രചരണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്.

Advertisment