New Update
/sathyam/media/media_files/2025/03/06/9dR7vc1Qlg3rZrf21WP1.jpg)
തിരുവനന്തപുരം : ജി. കെ പിള്ള ഫൗണ്ടേഷനും ഫ്രീലാൻസ് പത്രപ്രവർത്തക അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
Advertisment
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ പനയറ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകരായ ജി. പ്രിയദർശൻ, അനിൽ നമ്പ്യാർ, റഹിം പനവൂർ, മഞ്ജുളാദേവി, അശോക് കരകുളം,
പൊതുപ്രവർത്തകൻ രഘു നെടുങ്ങോലം,എഴുത്തുകാരൻ ഡോ.കമൽ എച്ച്. മുഹമ്മദ് എന്നിവർക്ക് പ്രേംകുമാർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.ഷിനു ബാലകൃഷ്ണൻ, ലക്ഷ്മി സജു തുടങ്ങിയവർ സംബന്ധിച്ചു.