കുറുപ്പന്തറയില്‍ സൗജന്യ കാന്‍സര്‍ രോഗ പരിശോധനാ ക്യാമ്പ്

മണ്ണാറപ്പാറ സെന്റ് സേവ്യഴ്‌സ് സ്‌കൂളുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ      ആസ്‌ക്കും തിരുവനന്തപുരം റിജിണല്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് സൗജന്യ കാന്‍സര്‍ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

New Update
medical camp kaduthuruthy

കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യഴ്‌സ് സ്‌കൂളുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ       ആസ്‌ക്കും തിരുവനന്തപുരം റിജിണല്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് സൗജന്യ കാന്‍സര്‍ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

Advertisment

10 വര്‍ഷത്തിന് ശേഷം കാന്‍സര്‍ വരാന്‍ സാധ്യത ഉണ്ടോ എന്നറിയുന്നതിന് ഉള്ള ടെസ്റ്റ്കള്‍ ഉള്‍പ്പടെ ചെലവ് വരുന്ന പരിശോധനകള്‍ ആണ് ക്യാമ്പില്‍ നടത്തുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. 


ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്കാണ് ടെസ്റ്റുകള്‍ സാധിക്കുക. ജനുവരി 11 ന് രാവിലെ 10 മുതല്‍ 12 വരെ മണ്ണാറപ്പാറ എല്‍.പി.സ്‌കുളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒമ്പതാം തീയതിയ്ക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍9495314353,9447807667,9447302443.

Advertisment