കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ സംഭവം. മൂന്നുപേര്‍ക്ക് പരിക്ക്

സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. മന്ത്രി വി.എന്‍. വാസവന്‍ സ്ഥലത്തെത്തി അവലോകനം നടത്തി.

New Update
Untitledmali

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു.

Advertisment

രാവിലെ 11 മണിയോടെയാണ് മൂന്ന് നിലകളുള്ള പഴയ കെട്ടിടം പൊളിഞ്ഞുവീണത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു, ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഈ കെട്ടിടം ഏറെ കാലം പഴക്കമുള്ളതും, നിലവില്‍ ഉപയോഗത്തിലില്ലാത്തതുമാണ്. മുമ്പ് ഇവിടെ സര്‍ജറി ഓര്‍ത്തോ വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. അപകടം ഉണ്ടായതോടെ വാര്‍ഡിന്റെ മറ്റ് ഭാഗങ്ങളില്‍ ചികിത്സയിലായിരുന്ന രോഗികളെ സുരക്ഷിതമായി മാറ്റി.

കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. മന്ത്രി വി.എന്‍. വാസവന്‍ സ്ഥലത്തെത്തി അവലോകനം നടത്തി.

 

Advertisment