കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ സംഭവത്തില്‍ വീഴ്ച വരുത്തിയ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും കോട്ടയം മെഡിക്കല്‍ കോളജിലും സംസ്ഥാന വ്യാപകമായും പ്രതിഷേധങ്ങള്‍ തുടരും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്യും.
കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായ കോട്ടയം മെഡിക്കല്‍ കോളജില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ രാവിലെ 9.30 ന് സന്ദര്‍ശിച്ചിരുന്നു. മെഡിക്കൽ കോളജിൽ ഉണ്ടായ സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നതാണ്.
ബിന്ദുവിൻ്റെ മരണം കൊലപാതകമായി തന്നെ കാണണം. അപകട സ്ഥലത്ത് എത്തിയ മന്ത്രിമാർ സർക്കാരിനെ ന്യായികരിക്കാൻ വ്യഗ്രത കാണിക്കുകയായിരുന്നു. അവർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/04/untitledtrmppwww-2025-07-04-11-13-32.jpg)
തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ് എം.എല്‍.എ തുടങ്ങിയവര്‍ ശൗചാലയം തകര്‍ന്നുവീണു മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പോയി.
കോണ്‍ഗ്രസ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്ക് എതിരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് ഇന്നു ഉച്ചയ്ക്ക് 12ന് നടക്കും. ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് സമീപത്തിന് നിന്നു മാര്‍ച്ച് ആരംഭിക്കും. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകട സ്ഥലത്തു സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.