കോട്ടയം: അപകടമുണ്ടാകുമ്പോള്‍ തുടക്കത്തില്‍ തന്നെ വസ്തുതാപരമായി പഠിച്ച് കാര്യങ്ങള്‍ പറയാന്‍ പറ്റില്ല.
അപകടം ഉണ്ടാകുമ്പോള്‍ പരമാവധി ആളുകളെ സുരക്ഷിത സ്ഥാനത്തേത്ത് മാറ്റാനാണ് ശ്രമിച്ചതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാര്‍.
15 മിനിട്ടു കൊണ്ട് അപകടമുണ്ടായ വാര്‍ഡിലെ മുഴുവന്‍ പേരെയും സുരക്ഷിതമായി മാറ്റി. പ്രതികരണങ്ങള്‍ക്ക് ആ സമയം അനുയോജ്യമായിരുന്നില്ല. അപകടം ഉണ്ടാകുമ്പോള്‍ നമ്മള്‍ എല്ലാവവും ഡിസ്‌ട്രെസ്ഡ് ആവും.
അങ്ങനെയൊരു സാഹചര്യത്തില്‍ വസ്തുതാപരമായി എല്ലാം പഠിച്ചു പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ പ്രഫഷണല്‍സാണ്, ഡോക്ടര്‍മാരാണ്. ഞങ്ങള്‍ പറയുക മീഡിയയേ രാഷ്ട്രീയമോ നോക്കിയിട്ടല്ല. അപകടം ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് അവിടെ പോലീസും ഫയര്‍ഫോഴും ഉണ്ട്.
അതില്‍ ഡോക്ടര്‍മാരിടപെടേണ്ട കാര്യമില്ല. ആശുപത്രിയെ സംബന്ധിച്ച് അപകടം ഉണ്ടാകുമ്പോള്‍ നടപടി സ്വീകിക്കുന്നത് ഒരു കമാന്‍ഡ് സെല്‍ ആണ്.
ആ കമാന്‍ഡ് സെല്‍ ഉള്ളതുകൊണ്ടാണ് 15 മിനിറ്റുകൊണ്ടു തന്നെ ആളുകളെ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞത്. നിര്‍ത്തിവെച്ച ശസ്ത്രക്രിയകള്‍ നാളെ തുടങ്ങും, നാല് തീയറ്റര്‍ സജ്ജമായിട്ടുണ്ട്.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമി തുടര്‍ ചികിത്സയ്ക്കായി നാളെ വീണ്ടും അഡ്മിറ്റാവും. നവമിയുടെ ശസ്ത്രക്രിയ സൗജനമായ്യമായി നല്‍കുമെന്നും അതുമായി ബന്ധപെപ്പട്ട നപടികള്‍ സ്വീകരിച്ചു വരുന്നു എന്നും ടി.കെ ജയകുമാര്‍ പറഞ്ഞു.