കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കാണിച്ച് പരാതി നൽകിയിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.