/sathyam/media/media_files/2025/04/17/uhL4YfUw6WKeUExJEXM0.jpg)
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഗവൺമെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു.
പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഒപിയിൽ ഉണ്ടാകൂ.
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടർമാരുടെ റിലേ ഒപി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു.
നാ​ലു വ​ർ​ഷം വൈ​കി ന​ട​പ്പി​ലാ​ക്കി​യ, 10 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണം മൂ​ലം ന​ഷ്ട​പ്പെ​ട്ട ശ​മ്പ​ള-​ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ന​ൽ​കു​ക, പ്ര​വേ​ശ​ന ത​സ്തി​ക ആ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ ശ​മ്പ​ള​നി​ർ​ണ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ട് വയ്​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us