മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം: 'ഡ​യ​സ്നോ​ൺ' പ്ര​ഖ്യാ​പി​ച്ച് ആരോ​ഗ്യവകുപ്പ്

ഒ​പി ബ​ഹി​ഷ്ക​ര​ണം, അ​ക്കാ​ദ​മി​ക് ജോ​ലി​ക​ളി​ൽ നി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്ക​ൽ തു​ട​ങ്ങി​യ സ​മ​ര​മു​റ​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു

New Update
medical college doctors strike

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​മ​രം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് .

Advertisment

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ 'ഡ​യ​സ്നോ​ൺ' പ്ര​ഖ്യാ​പി​ച്ചു.


സ​മ​രം ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് ആ ​ദി​വ​സ​ത്തെ ശ​മ്പ​ളം ല​ഭി​ക്കി​ല്ല.

കൂ​ടാ​തെ, ഈ ​കാ​ല​യ​ള​വ് സ​ർ​വീ​സി​ലെ ഒ​രു ഇ​ട​വേ​ള​യാ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യും.

കു​ടി​ശ്ശി​ക​യു​ള്ള ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, എ​ൻ​ട്രി കേ​ഡ​റി​ലെ ശ​മ്പ​ള അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​ജി​എം​സി​ടി​എ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ സ​മ​രം ചെ​യ്യു​ന്ന​ത്.

ഒ​പി ബ​ഹി​ഷ്ക​ര​ണം, അ​ക്കാ​ദ​മി​ക് ജോ​ലി​ക​ളി​ൽ നി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്ക​ൽ തു​ട​ങ്ങി​യ സ​മ​ര​മു​റ​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഡോ​ക്ട​ർ​മാ​രോ​ട് സ​ർ​ക്കാ​ർ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്

Advertisment