മേപ്പാടി: മുണ്ടക്കൈ ഭാഗത്തെ വന മേഖലകളിലുള്ള ട്രൈബൽ മേഖലയിലെ സഹോദരങ്ങളെത്തേടി ഇന്ന് മെഡിക്കൽ ടീമിനെ അങ്ങോട്ടയച്ചെന്ന് മന്ത്രി വീണ ജോർജ്.
അട്ടമലയിൽ നിന്നും ചികിത്സ ആവശ്യമുള്ള ആളുകളെ താഴെയുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയാണ്. മോശം കാലാവസ്ഥ കാരണം എയർലിഫ്റ്റിംഗ് സാധ്യമാകുന്നില്ല.
ശരീരം മുഴുവൻ ഒടിവുകളുള്ള അണുബാധിതനായ ഒരാളെ അവർ താഴെക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.