കോട്ടയം: ഇന്നലെ തകര്‍ത്തു പെയ്ത ഇന്നു ദുര്‍ബമായതോടെ താഴ്ന്ന പ്രദേശളില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങി.
ഇന്നലെ പുലര്‍ച്ചെയും രാവിലെയുമായി പെയ്ത അതിതീവ്രമഴയുടെ വെള്ളം ഒഴുകിയെത്തി മീനച്ചിലാറും മണിമലയാറിൻ്റെയും തീരപ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞതു നിന്നത് അപകട സാധ്യത കുറച്ചു. എന്നാല്‍, മഴയ്ക്കൊപ്പം വീശിയ കാറ്റ് ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെയും നാശം വിതച്ചു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ജില്ലയിലെമ്പാടും ശക്തമായ മഴയാണു പെയ്തത്. ഇതോടെ മീനച്ചില്‍, മണിമലയാറുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. മുണ്ടക്കയം കോസ്വേയ്ക്കൊപ്പം വെള്ളമെത്തി. പഴയിടം കോസ്വേയില്‍ വെള്ളം കയറുന്ന അവസ്ഥ എത്തിയപ്പോഴേയ്ക്കും മഴയ്ക്കു നേരിയ ശമനമായി. പമ്പയില്‍ വെള്ളം ഉയര്‍ന്നത് എരുമേലിയുടെ മലയോര മേഖലയിലും ആശങ്ക പടര്‍ത്തി.
മീനച്ചിലാര്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ കരകവിഞ്ഞു.രാവിലെ ചേരിയപ്പാട് നടപ്പാലത്തിനു സമീപം വഴിയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. തീക്കോയി പാലത്തിനു സമീപത്തുള്ള വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മഴ ശക്തമാമാല്‍ ഇവിടെ അപകട സാധ്യത നിലനില്‍ക്കുന്നു. മീനച്ചിലാര്‍ കരകവിഞ്ഞ് പാലാ - ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപം വെള്ളം കയറി.
ചെറിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. കടനാട് - കൊല്ലപ്പള്ളി റോഡിലും വെള്ളം കയറിയിരുന്നു. ഭരണങ്ങാനം അളനാട് ഭാഗത്ത് നെച്ചിപ്പുഴ പാലത്തിന് സമീപമുള്ള തോട് പുറമ്പോക്കില്‍ സ്ഥിതിചെയ്യുന്ന മൂന്നു വീടുകളില്‍ വെള്ളം കയറി.
ഉച്ചയോടെ പാലായില്‍ ഉള്‍പ്പെടെ മീനച്ചിലാര്‍ അപകട നിരപ്പിലെത്തിയെങ്കിലും മഴ കുറഞ്ഞതിനൊപ്പം ജലനിരപ്പും താഴ്ന്നു.
ഇന്നു പാലാ ഈരാറ്റുപേട്ട റോഡില്‍ മുന്നാനിയില്‍ റോഡ് ലെവിലല്‍ നിന്നു ഒന്നര അടി താഴെയാണ് വെള്ളം ഉള്ളത്. മെയിന്‍ റോഡുകളിലും പ്രശ്‌നം ഇല്ല. ബസ് സര്‍വീസുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്.
പാലാ-ഇരാറ്റുപേട്ട, പാല - കോട്ടയം ബസ് റൂട്ടിലും തടസമില്ല.