പാല: പാലായ്ക്ക് സമീപം മീനച്ചില്‍ പഞ്ചായത്തില്‍ കിണര്‍ ജോലിയ്ക്കിടെ ഇടിഞ്ഞ് ഒരാള്‍ അപകടത്തില്‍പ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കിണറാണ് ഇടിഞ്ഞ് വീണത്. തമിഴ്‌നാട് സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട സ്ഥലത്ത് ജെസിബിഎത്തി മണ്ണ് നീക്കുന്ന ജോലികളാണ് നടക്കുന്നത്.
കിണറിന് വലിപ്പം കൂട്ടുന്ന ജോലികളാണ് നടന്നുവന്നിരുന്നത്. അതിന്‌ശേഷം കല്ല് പൊട്ടിച്ചെടുക്കുകയായിരുന്നു. വെടിയ്ക്ക് ശേഷം ആള്‍ കിണറ്റിലിറങ്ങിയതിന് ശേഷം കോണ്‍ക്രിറ്റ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.