New Update
/sathyam/media/media_files/2026/01/17/kadannappalli-ramachandran-2026-01-17-13-42-23.jpg)
കൊച്ചി: കണ്ണൂരിൻ്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട രണ്ട് പദ്ധതികളായ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതി (11 റോഡുകൾ), തെക്കി ബസാർ ഫ്ലൈ ഓവർ എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായി രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്ന് യോഗം ചേർന്നു.
Advertisment
/filters:format(webp)/sathyam/media/media_files/2026/01/17/ramachandran-kadannappalli-meeting-2026-01-17-13-42-44.jpg)
അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ബന്ധപ്പെട്ട സ്റ്റാൻ്റിങ്ങ് കൗൺസിലുമാർ, ഗവ. പ്ലീഡർമാർ, ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us