മേല്‍പ്പുത്തൂര്‍ സ്മരണയില്‍ ഭക്തിസാന്ദ്രമായി സാന്ദ്രാനന്ദം നാരായണീയ സത്സംഗം

യജ്ഞാചാര്യ സരസ്വതി നായരുടെ കാര്‍മ്മികത്വത്തില്‍ ലളിതാസഹസ്രനാമജപവും സമൂഹനാരായണീയപാരായണവും കര്‍പ്പൂരാരതിയും നടന്നു. 

New Update
MELPUTHUR

പെരുമ്പാവൂര്‍: മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് രോഗപീഢാക്‌ളേശങ്ങള്‍ വകവയ്ക്കാതെ ശ്രീമന്നാരായണീയമെന്ന ഭക്തികാവ്യം എഴുതി പൂര്‍ത്തിയാക്കി ഗുരുവായൂരപ്പന് സമര്‍പ്പിച്ചതിന്റെ സ്മരണയില്‍ കൂവപ്പടിയില്‍ സാന്ദ്രാനന്ദം സത്സംഗസമിതി വെള്ളിയാഴ്ച സംഘടിപ്പിച്ച  നാരായണീയദിനാചരണം ഭക്തിസാന്ദ്രമായി.

Advertisment

MELPUTHUR 111

നാരായണീയദിനാചരണം ഭക്തിസാന്ദ്രമായി

MELPIUTHU R44

ശ്രീമദ് ഭാഗവതത്തിന്റെ സാരസര്‍വ്വസ്വമായ നാരായണീയം എന്ന ഭക്തികാവ്യത്തിന് ഏതു കാലത്തും പ്രസക്തിയുണ്ടെന്നും ആയുരാരോഗ്യത്തിനായും രോഗമുക്തിയ്ക്കുള്ള പ്രാര്‍ത്ഥനയായും നാരായണീയത്തെ ആശ്രയിക്കാമെന്നും കൊരുമ്പശ്ശേരി ഗുരുവനത്തിലെ സ്വാമിനി വിഷ്ണുപ്രിയാനന്ദപുരി അനുസ്മരണപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. 

MELPUTHUR 2

യജ്ഞാചാര്യ സരസ്വതി നായരുടെ കാര്‍മ്മികത്വത്തില്‍ ലളിതാസഹസ്രനാമജപവും സമൂഹനാരായണീയപാരായണവും കര്‍പ്പൂരാരതിയും നടന്നു. 

പ്രസാദസദ്യയോടെ സമാപിച്ചു.

Advertisment