/sathyam/media/media_files/2025/12/19/kumar-2025-12-19-15-33-05.jpg)
കൊ​ച്ചി: പ്ര​തി​ക​ളു​ടെ മൗ​ലി​ക​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട കേ​സാ​ണ് ന​ടി​യെ അ​ക്ര​മി​ച്ച കേ​സ് എ​ന്ന വാ​ദ​വു​മാ​യി അ​ഡ്വ. ടി.​ആ​ർ. എ​സ് കു​മാ​ര്‍.
കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ വി.​പി.​വി​ജീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് ടി.​ആ​ര്‍.​എ​സ് കു​മാ​ര്‍.
ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ നി​യ​മ​പരമായി തെ​റ്റാ​ണ്.
ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ​റ​ഞ്ഞു.
അ​തി​ജീ​വി​ത​യ്ക്കും സ​ര്‍​ക്കാ​രി​നും വി​ധി ന്യാ​യ​ത്തി​ല്‍ പി​ശ​കു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തി​രു​ത്താ​ന്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച് അ​പ്പീ​ല്‍ ന​ൽ​കാ​ൻ ത​ട​സ​ങ്ങ​ള്‍ ഇ​ല്ല.
ഞാ​നും ഈ ​വി​ധി​യു​ടെ പി​ശ​കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കു​ന്നു​ണ്ട്. ഈ ​കേ​സി​ലെ മെ​മ്മ​റി കാ​ര്‍​ഡി​ലെ ഉ​ള്ള​ട​ക്കം ക​ണ്ട ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത് ഒ​രു ബ​ലാ​ത്സം​ഘം അ​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ള്ള​ത്.
അ​തേ​സ​മ​യം, അ​ഞ്ചും ആ​റും പ്ര​തി​ക​ളാ​യ വ​ടി​വാ​ള്‍ സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച് തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന​തി​നു കാ​ല താ​മ​സ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ശി​ക്ഷ സ​സ്​പെ​ന്‍​ഡ് ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട​ണമെ​ന്നാ​ണ് ആ​വ​ശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us