/sathyam/media/media_files/2026/01/24/mentalist-aathi-2026-01-24-16-54-10.jpg)
കൊച്ചി: പ്രമുഖ മെന്റലിസ്റ്റ് ആദി എന്ന ആദർശിനെതിരെ 35 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.
'ഇൻസോമ്നിയ' എന്ന മെന്റലിസം പരിപാടിയുടെ മറവിൽ പണം തട്ടിയെടുത്തു എന്ന വ്യവസായി ബെന്നി വാഴപ്പിള്ളിയുടെ പരാതിയിലാണ് നടപടി.
കേസിൽ പരിപാടിയുടെ സംവിധായകനായ ജിസ് ജോയി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തട്ടിപ്പിന്റെ രീതി ഇൻസോമ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപ തുകയ്ക്ക് പുറമെ മൂന്നിലൊന്ന് ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്താണ് പണം കൈക്കലാക്കിയത്.
വ്യവസായിയായ ബെന്നിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ പലപ്പോഴായി 35 ലക്ഷം രൂപ ആദിയുടെ എറണാകുളം ഇടപ്പള്ളിയിലെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണമോ ലാഭവിഹിതമോ തിരികെ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. പണം തിരികെ ചോദിച്ചപ്പോൾ പ്രതികൾ പരിഹസിച്ചതായും വ്യവസായി ആരോപിച്ചു.
പ്രതിപ്പട്ടികയിൽ പ്രമുഖർ മെന്റലിസ്റ്റ് ആദിയാണ് കേസിലെ ഒന്നാം പ്രതി. പരിപാടിയുടെ കോർഡിനേറ്റർമാരായ മിഥുൻ, അരുൺ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് ആണ് കേസിലെ നാലാം പ്രതി.
നിലവിൽ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ആദി നാട്ടിലെത്തിയാലുടൻ പോലീസിന് മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. കേസിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us