Advertisment

വ്യാപാര സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: തൊടുപുഴ മർച്ചന്റ്സ് അസോസിയഷൻ

New Update
G

തൊടുപുഴ: വഴിയോരങ്ങൾ നിറയെ അനധികൃത വിൽപ്പന നടത്തുന്ന വഴിയോര വാണിഭക്കാരെ നിയന്ത്രിക്കാൻ കഴിയാത്ത നഗരസഭ ലൈസെൻസും എടുത്തും നികുതിയും അടച്ചും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ മർച്ചന്റ് അസോസിയേഷൻ പ്രതീക്ഷേധിച്ചു.

Advertisment

നിയമനുസൃതം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ഇതേ ഉൽപ്പന്നങ്ങളുമായി തട്ടുകടകളും വഴിയോര കച്ചവട സ്ഥാപനങ്ങളും വരുന്നത് തടയാൻ അധികാരികൾ മനസ്സു കാണിക്കുന്നില്ല.

ഇത്തരക്കാർക്ക് കൂട്ടുനിന്ന് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്.ഇത്തരത്തി ൽഉള്ള വ യെ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുൻപോട്ട് പോകാൻ മർച്ചന്റ് അസോസിയേഷൻ തീരുമാനിച്ചു.

പൊതുപ്രവർത്തകരെന്ന പേരിൽ കടയിൽ കയറി പിരിവു നടത്തുന്ന ഒരംഗസംങ്കം തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. പിരിവ് കൊടുത്തില്ലെങ്കിൽ ആ കടയുടെ പേരിൽ വ്യാജ പരാതി കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അഴിമിതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടപരിശോധന നടത്തി നിസാര കാരണം കണ്ടുപിടിച്ച് പിഴയീടാക്കൽ നടത്തുന്നത് പതിവായിരിക്കുന്നു. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് തീരാറാവുമ്പോൾ പഴുതാര പാറ്റ മുതലായവ ഭക്ഷണത്തിൽ ഇട്ട് വില പേശുന്ന മറ്റൊരു കൂട്ടരും ഉണ്ട്‌.

വ്യാപാര മാന്ദ്യം മൂലം ബുദ്ധി മുട്ടുന്ന വ്യാപരികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും വ്യാപാര ഭവനിൽ ചേർന്ന തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ അടിയന്തര സെക്രെട്ടിയേറ്റ് യോഗo അധികാരികളോട് ആവശ്യപെട്ടു.

പ്രസിഡന്റ്‌ രാജു തരണിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ നവാസ്, വർക്കിങ് പ്രസിഡന്റ്‌ സാലി എസ് മുഹമ്മദ്‌, ട്രെഷറർ അനിൽ പീടിക പറമ്പിൽ, വൈസ് പ്രസിഡന്റ്‌മാരായ നാസർ സൈറ, ഷെരിഫ് സർഗ്ഗം, കെ പി ശിവദാസ്, ജോസ് കളരിക്കൽ എന്നിവർ പങ്കെടുത്തു.

Advertisment