തിരുവനന്തപുരം: എം. ഇ. എസ് എ.എ റഹീം മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ അത്തോളിയുടെ ആന്വല്‍ ഡേ 'അറോഹ 2025' എന്ന നാമത്തില്‍ അതിവിപുലമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2.30 ന് സ്‌കൂള്‍ അങ്കണത്തില്‍ പരിപാടികള്‍ ആരംഭിച്ചു.
വൈകിട്ട് ആറ് മണിയ്ക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ ട്രഷററായ ഹസ്സന്‍ തിക്കോടി സ്വാഗത പ്രസംഗം നടത്തി. ബഹുമാനപ്പെട്ട എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ മകനും എം.ഇ എസ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ ഹമീദ് ഫസല്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു
മുഖ്യാതിഥിയായെത്തിയ പ്രശസ്ത സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ നിര്‍മ്മല്‍ പാലാഴി സദസ്സില്‍ ചിരിയരങ്ങൊരുക്കി.
തുടര്‍ന്ന് സ്‌കൂള്‍ സെക്രട്ടറി അബൂബക്കര്‍. മാഷ്,എം.ഇ.എസ് രാജാ സ്‌കൂള്‍ എച്ച്.എം. കേശവന്‍ നമ്പൂതിരി, എം.ഇ.എസ് അത്തോളി വൈസ് പ്രിന്‍സിപ്പള്‍ അഖില ജെ , എം.ഇ.എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്‌റഫ്, അത്തോളി വാര്‍ഡ് മെമ്പര്‍ ശാന്തി മാവീട്ടില്‍, സ്‌കൂള്‍ പി.ടി. എ പ്രസിഡന്റ് അസ്സന്‍ മാഷ്, മുന്‍ പി.ടി.എ പ്രസിഡന്റ് സജീവന്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറിയായ റുക്‌സീന എന്‍.കെ നന്ദി പ്രകാശനം നടത്തി.
മുഖ്യാതിഥിയും ഉദ്ഘാടകനും ചേര്‍ന്ന് കുട്ടികള്‍ക്ക് ക്ലാസ്തല പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റുകളും സ്റ്റേറ്റ്, ജില്ലാതല മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കി. സ്‌കൂള്‍ ആന്വല്‍ ഡേയ്ക്ക് 'അറോഹ2025' എന്ന പേര് നിര്‍ദ്ദേശിച്ച മോണ്ടിസോറി രക്ഷിതാവ് ഫാതിമ അസ് ലയ്കും ചടങ്ങില്‍ സമ്മാനം നല്‍കി ആദരിച്ചു.
തുടര്‍ന്ന് നിറം പകര്‍ന്നാടിയ കലാസന്ധ്യയില്‍ മോണ്ടിസോറി വിഭാഗം മുതല്‍ എട്ടാം തരം വരെയുള്ള കുട്ടികളുടെ ഉജ്ജ്വല പ്രകടനങ്ങള്‍ കാണികളുടെ മനം കവര്‍ന്നു. ചടങ്ങിന് മാറ്റ് കൂട്ടാന്‍ രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും പ്രകടനങ്ങളും അതീവ ശ്രദ്ധ നേടി
പരിപാടിയ്ക്ക് അവതാരകനായെത്തിയ മനീഷ് നായര്‍ സദസ്സിനെ മുഷിയിക്കാതെ വിശ്രമവേളകളില്‍ ചില ഗെയിമും മറ്റുമായി കാണികളെ ഹരം കൊള്ളിച്ചു.