New Update
/sathyam/media/post_banners/qKaC8ihFT2alvwqocPet.jpg)
കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും.
Advertisment
ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്.