മെസിയും അർജന്റീന ടീമും നവംബർ 15ന് കേരളത്തിൽ. 17ന് ഓസ്‌ട്രേലിയക്കെതിരെ മത്സരം, കൊച്ചിയിലെ ഒരുക്കങ്ങളിൽ ടീം മാനേജർക്ക് പൂർണ തൃപ്തി

New Update
argentina23-9-25

കൊ​ച്ചി: ലി​യോ​ണ​ല്‍ മെ​സി ഉ​ള്‍​പ്പെ​ടു​ന്ന അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീം ​കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ല്‍ ടീം ​മാ​നേ​ജ​ര്‍​ക്ക് പൂ​ര്‍​ണ തൃ​പ്തി. ന​വം​ബ​ര്‍ 15ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന മെ​സി​യും സം​ഘ​വും 17ന് ​ഓ​സ്‌​ട്രേ​ലി​യാ​യെ നേ​രി​ടും.

Advertisment

സ്‌​പോ​ണ്‍​സ​ര്‍ ക​മ്പ​നി​യും ഓ​സ്‌​ട്രേ​ലി​യ​ൻ ടീ​മും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ക​ര​ട് ക​രാ​ര്‍ കൈ​മാ​റി. ലോ​ക റാ​ങ്കിം​ഗി​ല്‍ 50 ൽ ​താ​ഴെ​യു​ള്ള ടീം ​വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ നീ​ളു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ലാ​ണ് റാ​ങ്കിം​ഗി​ല്‍ 25-ാം സ്ഥ​ന​ത്തു​ള്ള ഓ​സ്‌​ട്രേ​ലി​യാ​യെ തീ​രു​മാ​നി​ച്ച​ത്.

ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. മ​ന്ത്രി റ​ഹ്മാ​നൊ​പ്പം അ​ദ്ദേ​ഹം ക​ലൂ​ര്‍ അ​ന്ത​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ഒ​രു​ക്ക​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പൂ​ര്‍​ണ തൃ​പ്തി അ​റി​യി​ച്ചെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Advertisment