പു​തു​വ​ര്‍​ഷാ​ഘോ​ഷം; അ​ധി​ക സ​ർ​വീ​സു​മാ​യി കൊ​ച്ചി മെ​ട്രോ

New Update
metro train

കൊ​ച്ചി: പു​തു​വ​ർ​ഷാ​ഘോ​ഷം പ​രി​ഗ​ണി​ച്ച് കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ, വാ​ട്ട​ർ മെ​ട്രോ, ഇ ​ഫീ​ഡ​ർ ബ​സ് എ​ന്നി​വ അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ബു​ധ​നാ​ഴ്ച രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു​വ​രെ ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ​ബ​സ് വൈ​പ്പി​ൻ - ഹൈ​ക്കോ​ർ​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും.

Advertisment

ഹൈ​ക്കോ​ർ​ട്ടി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​മാ​യും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യും ക​ണ​ക്ട് ചെ​യ്യാ​ൻ ഹൈ​ക്കോ​ർ​ട്ട് - എം​ജി റോ​ഡ് സ​ർ​ക്കു​ല​ർ ബ​സ് പു​ല​ർ​ച്ചെ നാ​ലു​വ​രെ സ​ർ​വീ​സ് ന​ട​ത്തും. മെ​ട്രോ ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30 വ​രെ 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സ് ന​ട​ത്തും.

ആ​ലു​വ​യി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ നി​ന്നും ലാ​സ്റ്റ് സ​ർ​വീ​സ് രാ​ത്രി 1.30 ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കു​മു​ള്ള ലാ​സ്റ്റ് സ​ർ​വീ​സ് രാ​ത്രി ര​ണ്ടി​ന് പു​റ​പ്പെ​ടും.

ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് അ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും രാ​ത്രി 11വ​രെ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Advertisment