New Update
/sathyam/media/media_files/2025/09/26/mag-indian-jet-2025-09-26-14-38-56.jpg)
ഡൽഹി: മിഗ് 21 ഇന്ത്യൻ എയർ ഫോർസിൽ നിന്നും വിടവാങ്ങുന്നു.. ചണ്ഡീ ഗഡിലാണ് വിടവാങ്ങൽ ചടങ്ങുകൾ നടക്കുക.രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ്ങും ഉന്നത സൈനികമേധാവികളും ചടങ്ങിൽ പങ്കെടുക്കും.
Advertisment
മിഗ് 21 റഷ്യൻ നിർമ്മിത ആദ്യ സൂപ്പർസോണിക് യുദ്ധവിമാനമാ ണ്.1950 ലാണ് ഇതിന്റെ നിർമ്മാണം.1955 ലാണ് ആദ്യ പറക്കൽ നടന്നത്. ശബ്ദത്തെക്കാൾ വേഗതയാണ് ഈ പോരാളിക്ക്.
1963 ൽ ആണ് ഇന്ത്യ ആദ്യത്തെ മിഗ് 21 വാങ്ങുന്നത്. 1962 ലെ ചൈന യുദ്ധത്തിനുശേഷമാണ് എയർ ഫോഴ്‌സ് ശാക്തീകരണ ലക്ഷ്യത്തോടെ ഇന്ത്യ ഈ യുദ്ധവിമാനം വാങ്ങിയത്.1966 മുതൽ 1980 വരെ ഇന്ത്യ 872 മിഗ് 21 വിമാനങ്ങൾ വാങ്ങുകയുണ്ടായി.