തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. സമരം നടത്തുന്ന ജീവനക്കാരുമായി മിൽമ മേഖലാ യൂണിയന് ചെയർപേഴ്സൺ മണി വിശ്വനാഥൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
നാളെ ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും.
ഇതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ രാത്രി 12 നുള്ള ഷിഫ്റ്റുമുതൽ തൊഴിലാളികൾ ജോലിക്കുകയറുമെന്ന് അധികൃതർ പറഞ്ഞു.
ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി-സിഐടിയു യൂണിയനുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് സമരം നടന്നത്.