'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍: ഉപഭോക്തൃ സമ്മാനപദ്ധതി വിജയികളെ പ്രഖ്യാപിച്ചു

New Update
milma
തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) പുതുതായി വിപണിയില്‍ എത്തിച്ച 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന്‍റെ വിപണനത്തോടനുബന്ധിച്ചുള്ള ഉപഭോക്തൃ സമ്മാനപദ്ധതി വിജയികളെ പ്രഖ്യാപിച്ചു. മേഖലാ യൂണിയന്‍ ഹെഡ് ഓഫീസില്‍ വെച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
Advertisment


മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടുമാണ് 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ ടിആര്‍സിഎംപിയു വിപണിയിലിറക്കിയത്. പാലിന്‍റെ തനത് ഗുണമേന്‍മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില.

ആഗസ്റ്റ് 20, 21 തീയതികളില്‍ വിതരണം ചെയ്ത 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലില്‍ ബാച്ച്കോഡിന്‍റെ കൂടെ ഒരു അഞ്ച് അക്ക നമ്പര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ കണ്ടെത്തിയത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്ക് 15,000 രൂപ വീതം വിലമതിക്കുന്ന സമ്മാനം ലഭിക്കും.

സമ്മാനാര്‍ഹമായ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു:

12924, 13106, 12673, 13067, 10748, 10039, 10751, 11647, 11636, 14087

സമ്മാനാര്‍ഹരായ ഉപഭോക്താക്കള്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 26) ഉച്ചയ്ക്ക് രണ്ടിന് സമ്മാനാര്‍ഹമായ നമ്പര്‍ പ്രിന്‍റ് ചെയ്തിട്ടുള്ള ബോട്ടിലുമായി പട്ടം മില്‍മ ക്ഷീരഭവനില്‍ എത്തി സമ്മാനം കൈപ്പറ്റണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446056114

Advertisment