മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിൽ ആഗസ്റ്റ് 20ന് പുറത്തിറക്കും

New Update
2c8be717-7d89-4715-8318-f7704522045d

തിരുവനന്തപുരം : മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിപണിയിൽ ഇറക്കുന്നത് പ്രഖ്യാപിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ “കേരളം കണികണ്ടുണരുന്ന നന്മ’- മിൽമ " ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു.

Advertisment

 സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന് വിപണി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും, ഓണവിപണി ലക്ഷ്യംവെച്ചും മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിൽ ആഗസ്റ്റ് - 20 മുതൽ വിപണിയിൽ ഇറക്കുന്നത്.

തിരഞ്ഞെടുത്ത ക്ഷീരസംഘങ്ങളിൽ നിന്നും മിൽമ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉണ്ടാക്കുന്ന മിൽമ കൗ മിൽക്കിൽ 3.2 ശതമാനം കൊഴുപ്പും, 8.5 ശതമാനം കൊഴുപ്പിതരഖരപതാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. പാലിൻ്റെ തനതായ ഗുണമേന്മയും സ്വാഭാവിക തനിമയും നിലനിർത്തുന്ന പ്രോട്ടീൻ സമ്പുഷ്ട‌മായ മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിലിൻ്റെ വിൽപ്പന വില 70 രൂപയാണ്. ഉയർന്ന ഗുണമേന്മയുള്ള ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. 


മൂന്നുദിവസം വരെ മിൽമ മിൽക്ക് ശീതീകരിച്ച് സൂക്ഷിച്ചാൽ കേടുകൂടാതിരിക്കും. നവീന പാക്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്.
 ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്ന പ്രത്യേകത കുടി മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിലിനുണ്ട്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് വിതരണം ആരംഭിക്കുക. തുടർന്ന് വിപണി നിരീക്ഷിച്ച ശേഷം തിരുവനന്തപുരം മേഖലാ യൂണിയൻ്റെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന കൊല്ലം, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലേക്ക് കൂടി വിതരണം വ്യാപിപ്പിക്കുന്നതായിരിക്കും.

 മിൽമ ഏജൻറുമാർ, മൊത്ത വിതരണ ഏജൻറുമാർ, റീ-ഡിസ്ട്രിബ്യൂട്ടർ, ലുലു – റിലയൻസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ, ഓൺലൈൻ വിതരണ ശൃംഖലകൾ എന്നിവർ മുഖാന്തരമായിരിക്കും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിതരണം  നടത്തുക.

മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിലിൻ്റെ ഉൽഘാടനവും പ്രകാശനവും 19.08.2025 ന് ഹോട്ടൽ അപ്പോളോ ഡിമോറ- ൽ  ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ  ബഹു. മ്യഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി, നടത്തുന്നതാണ് .

 ചടങ്ങിൽ 2024-2025 വർഷത്തിൽ മികച്ച വിൽപ്പന കൈവരിച്ച മിൽമ ഏജന്റുമാർ, മൊത്ത വിതരണ ഏജന്റുമാർ, റീ-ഡിസ്ട്രിബ്യൂട്ടർ, ആപ്കോസ്, പാർലർ എന്നിവർക്ക് പാരിതോഷികം നൽകി ആദരിക്കും.

ഓഗസ്റ്റ് 20, 21 തീയതികളിൽ വിതരണം ചെയ്യുന്ന മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിലിൽ ബാച്ച്കോഡ് ന്റെ കൂടെ ഒരു 5 അക്ക നമ്പർ ഉൾപ്പെടുത്തുന്നതായിരിക്കും.

 നമ്പറിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെ സമ്മാനർഹരെ കണ്ടെത്തുന്നതായിരിക്കും. ആകെ 10 പേർക്ക് ആയിരിക്കും സമ്മാനം ലഭിക്കുക. ഒരാൾക്ക് 15000/- രൂപയുടെ സമ്മാനം ആയിരിക്കും നൽകുന്നത്.

 22.08.2025 നറുക്കെടുപ്പ് നടത്തി സമ്മാനർഹരുടെ നമ്പറുകൾ 23.08.2025 പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീക്കരിക്കുന്നതായിരിക്കും. സമ്മാനങ്ങൾ 26.08.2025 ന് മിൽമ ക്ഷീരഭവനിൽ നടത്തുന്ന ചടങ്ങിൽ വിതരണം ചെയ്യും.

ലുലു , റിലയൻസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ, ഓൺലൈൻ വിതരണ ശ്യംഖലകൾ, മിൽമ നേരിട്ട് നടത്തുന്ന സ്റ്റോളുകൾ എന്നിവിടങ്ങളിൽ നിന്നും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ 2 എണ്ണം ഒരുമിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് മിൽമ ഹോമോജെനൈസ്‌ഡ് ടോൺഡ് മിൽക്ക് 500 മിലി പാൽ സൗജന്യമായി ലഭിക്കും. 20.08.2025 ൽ മാത്രമായിരിക്കും ഈ സൗജന്യം ലഭ്യമാകുക

Advertisment