/sathyam/media/media_files/2025/08/20/milma-sangam-2025-08-20-19-53-11.jpg)
കൊച്ചി: ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ എറണാകുളം ജില്ലാതലയോഗം കാക്കനാട് കേരളാ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനും ക്ഷീരകര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും ക്ഷീരവികസനവകുപ്പിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മില്‍മയുടെ അംഗസംഘങ്ങളെയും, ആനന്ദ് മാതൃക സംഘങ്ങളെയും അതിലെ കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി പാല്‍വില വര്‍ദ്ധിപ്പിക്കണമെന്നും മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള പറഞ്ഞു.
മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ നജീബ് പി.എസ്. .കെ.സി മാര്‍ട്ടിന്‍, സിനു ജോര്‍ജ്ജ് , മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍.ജെ.പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു.200 ഓളം അംഗസംഘം പ്രസിഡന്‍റുമാരും യോഗത്തതില്‍ പങ്കെടുത്തു.