/sathyam/media/media_files/2024/10/23/zcdhZpPvGLiPTFfCf9eY.jpg)
നാളെ ആരംഭിക്കുന്ന (തിങ്കള്‍) പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്‍റെ നേട്ടം ലഭ്യമാകും.
മില്‍മയുടെ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയായാണ് കുറയുന്നത്. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. നെയ്യുടെ ജിഎസ് ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതിന്‍റെ ഗുണമാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും 11 രൂപയുടെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്‍റെ ജിഎസ് ടി പൂര്‍ണ്ണമായും ഒഴുവാക്കിയിട്ടുണ്ട്.
മില്‍മയുടെ ജനപ്രിയ ഉത്പന്നമായ വാനില ഐസ്ക്രീമിന്‍റെ 220 രൂപയായിരുന്ന ഒരു ലിറ്ററിന്‍റെ വില 196 രൂപയായി കുറച്ചിട്ടുണ്ട്. . ജിഎസ് ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകും.
ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ ജിഎസ് ടി ഇളവുകളുടെ മുഴുവന്‍ നേട്ടങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെണ്‍ന്നും തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളോടുള്ള കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ അര്‍പ്പണ മനോഭാവമാണ് ഇത് തെളിയിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ആശ്വാസം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക പാല്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും വിപണിയില്‍ അവയുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കുറവ് പ്രാബല്യത്തില്‍ വരുമ്പോള്‍ നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവ് വരും. ഐസ്ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളേവേര്‍ഡ് പാലിന്‍റെ നികുതിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട് . അഞ്ച് ശതമാനം ഉണ്ടായിരുന്ന യുച്ച്ടി പാലിന്‍റെ ജിഎസ് ടിയും ഒഴിവാക്കിയിട്ടുണ്ട്.
മില്‍മയുടെ പായസം മിക്സിന്‍റെ ജിഎസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസുള്‍ക്കും ഈ ഇളവ് ലഭ്യമാണ്.
അതേസമയം ഗുണമേന്മയുള്ള പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനൊപ്പം വിവിധ സബ്സിഡികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനും കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (കെസിഎംഎംഎഫ്) ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ചെയര്‍മാന്‍ വ്യക്തമാക്കി. പാലുത്പാദകരെയും ഉപഭോക്താക്കളെയും മില്‍മ ഒരുപോലെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.