/sathyam/media/media_files/2025/10/06/kumbala-school-2025-10-06-16-24-41.jpg)
കാസർകോഡ്: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അവതരണം തടഞ്ഞ മൈം വീണ്ടും വേദിയിൽ അവതരിപ്പിച്ച് വിദ്യാർഥികൾ. വിവാദത്തെ തുടർന്ന് നിർത്തിവെച്ച രണ്ടാം ദിവസത്തെ മത്സരങ്ങളും സ്കൂളിൽ നടന്നു.
പലസ്തീൻ വിഷയമാക്കിയ മൈം വീണ്ടും കലോത്സവ വേദിയിൽ അവതരിപ്പിക്കുമെന്നറിയിച്ചതോടെ നിറഞ്ഞ സദസിൽ നിന്ന് കുട്ടികളുടെ ആരവമുയർന്നു. ഇസ്രയേൽ അധിനിവേശവും പലസ്തീൻ്റെ വേദനയും വിഷയമാക്കിയായിരുന്നു മൈം വേദിയിൽ അവതരിപ്പിച്ചത്.
മാന്വൽ പാലിക്കാതെ അവതരണം നടത്തിയതായി പരാതി ഉയർന്നതിനാൽ മൈം സമയം 10 മിനിട്ടിൽ നിന്ന് 5 മിനിട്ടായും അവതരിപ്പിക്കുന്നവരുടെ എണ്ണം 10 ൽ നിന്ന് 6 ആയും ചുരുക്കിയിരുന്നു.
വെള്ളിയാഴ്‌ച വൈകുന്നേരം ഹയർ സെക്കൻ്ററി വിഭാഗത്തിൽ പലസ്‌തീൻ പ്രമേയമായ മൈം അവതരണം തുടങ്ങി 2 മിനിട്ട് പിന്നിട്ടപ്പോഴാണ് അധ്യാപകരായ പ്രദീപ്‌കുമാറും സുപ്രീതും സ്‌റ്റേജിൽ കയറി കർട്ടനിട്ട് അവതരണം തടയുകയായിരുന്നു.