മൂന്നാറിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

 വെള്ളിയാഴ്ച രാത്രിയില്‍ വീട്ടിലെത്തിയ ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചിട്ട് തീ കൊളുത്തുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
X

മൂന്നാര്‍: മൂന്നാറിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ടി. രഘുവാണ് (42) അറസ്റ്റിലായത്. ഭാര്യ മിനി(39)ക്ക് ഗുരുതരമായി പൊള്ളലേറ്റു.

Advertisment

 വെള്ളിയാഴ്ച രാത്രിയില്‍ വീട്ടിലെത്തിയ ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചിട്ട് തീ കൊളുത്തുകയായിരുന്നു.

വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. മിനിയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment