കോട്ടയം: വയനാട്ടിലെ 6 റേഞ്ചുകളിലും 3 ദിവസം ജനകീയ പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആണ് ഉല്‍കണ്ഠ പ്രകടിപ്പിച്ച മുഴുവന്‍ കാടുകളിലും ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കും പരിശോധന നടത്തുക.
അതിനൊരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പൊലീസ് സേവനം ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ഭയം പരിഹരിക്കുകയാണ് ആദ്യം ചെയ്യുക. അതിനായി അടിക്കാടുകള്‍ വെട്ടിമാറ്റും. ജനപ്രതിനിധികളെ കൂടി പ്രയോജനപ്പെടുത്തിയാകും നടപടി. ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കുമെന്നും പ്രിയദര്‍ശിനി എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ കര്‍ഫ്യൂ ദിനങ്ങളിലെ വേതനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.