പൊതുവിതരണം സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം, വിലപേശലുകള്‍ അംഗീകരിക്കില്ല എന്നും ജനങ്ങളുടെ അന്നം മുട്ടി എന്ന പ്രചരണമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍

അത്തരം വിലപേശലുകള്‍ അംഗീകരിക്കില്ല എന്നും ജനങ്ങളുടെ അന്നം മുട്ടി എന്ന പ്രചരണമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
g r anil

തിരുവനന്തപുരം: പൊതുവിതരണം സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമായതിനാല്‍ അത് വെച്ച് വിലപേശുകയാണ് എന്ന് മന്ത്രി ജി ആര്‍ അനില്‍. 


Advertisment

അത്തരം വിലപേശലുകള്‍ അംഗീകരിക്കില്ല എന്നും ജനങ്ങളുടെ അന്നം മുട്ടി എന്ന പ്രചരണമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


 റേഷന്‍ വ്യാപാരികളുടെ വിഷയം അനുഭാവപൂര്‍വ്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും റേഷന്‍ വ്യാപാരികളെ ശത്രുക്കളായി കാണരുതെന്നാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.


വേതനവര്‍ധനവ് അടക്കമുള്ള വിഷയം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ജനങ്ങള്‍ക്ക് അരിവിതരണം മുടക്കുന്ന നിലപാടാണ് വ്യാപാരികള്‍ സ്വീകരിക്കുന്നത്. 


പണിമുടക്കില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണം എന്നും 67% ആളുകള്‍ ഇതുവരെ റേഷന്‍ വാങ്ങിയിട്ടുണ്ട് എന്നും കണക്ക് പ്രകാരം 17% കൂടി വാങ്ങാനുണ്ട് എന്നും മന്ത്രി പറഞ്ഞു. 


ഈ അവസാന ദിവസങ്ങളിലാണ് അവര്‍ റേഷന്‍ വാങ്ങാനെത്തുക. സമരം കാരണം റേഷന്‍ കിട്ടിയില്ലെങ്കില്‍ അടുത്ത മാസം 10 വരെ സമയം നീട്ടി നല്‍കും.


ആര്‍ക്കും റേഷന്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്. ഈ പോസ് മെഷീനും ഭക്ഷ്യധാന്യങ്ങളും സര്‍ക്കാരിന്റേതാണ്, അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.


ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ സാധനങ്ങളും തിരിച്ചെടുക്കുമെന്ന് ഭക്ഷ്യവകുപ്പിന്റെ മുന്നറിയിപ്പ്. റേഷന്‍ മുടക്കിയാല്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കാന്‍ വ്യാപാരികള്‍ ബാധ്യസ്ഥരാണ്. 


ഇതറിയാത്തവരും സമരത്തിന്റെ ഭാഗമായി ചേരുന്നുണ്ട്. അവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജനങ്ങളോടാണ് സര്‍ക്കാരിനെ ബാധ്യതയുള്ളത്. റേഷന്‍ തടസ്സപ്പെടാന്‍ അനുവദിക്കില്ല, പകരം സംവിധാനം സര്‍ക്കാര്‍ ഉറപ്പാക്കും. 


വ്യാപാരികളോട് ഇതുവരെയും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല, പ്രതികാര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹവുമില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisment