/sathyam/media/media_files/2024/12/07/lCuPSSZSAJvlLpY06UTE.jpg)
സംസ്ഥാനതല ലോക് അദാലത്തിന്റെയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പുതുതായി ആരംഭിച്ച ജില്ലാമീഡിയേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമീപം.
കോട്ടയം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മീഡിയേഷന്‍ സെന്ററുകള്‍ പൂര്‍ത്തിയായതോടെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനുകള്‍ക്കു മുന്നിലുള്ള പരാതികളില്‍ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാനാകുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍.
വടവാതൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരകേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മീഡിയേഷന്‍ സെന്റര്‍ ഉദ്ഘാടനവും ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി സഹകരിച്ചു നടത്തുന്ന ഗ്രാഹക് മധ്യസ്ഥ സമാധാന്‍ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
25829 കേസുകളാണ് സംസ്ഥാന, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനുകള്‍ക്കു മുന്നില്‍ നിലവിലുള്ളത്. കോടതികളുടെ വ്യവഹാരക്രമങ്ങളില്‍ പെടാതെ സാധാരണ ജനങ്ങള്‍ക്കു നീതി വേഗത്തില്‍ ലഭ്യമാക്കാനാണ് മീഡിയേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഉപഭോക്തൃ കമ്മിഷനുകള്‍ക്കു മുന്നിലെത്തുന്ന കേസുകളില്‍ ഇപ്പോള്‍ വേഗത്തില്‍ പരിഹാരമുണ്ടാകുന്നുണ്ട്. അതിന്റെ പ്രധാനകാരണം മീഡിയേഷന്‍ സെന്ററുകളാണെന്നും മന്ത്രി പറഞ്ഞു. ഉപഭോക്തൃ തര്‍ക്ക പരിഹാരകമ്മിഷന്റെ വിധികള്‍ പ്രധാന്യത്തോടെ നല്‍കുന്നതില്‍ മുഖ്യധാരാമാധ്യമങ്ങള്‍ വിമുഖത കാട്ടുകയാണെന്നും കോര്‍പറേറ്റ് പരസ്യതാല്‍പര്യങ്ങള്‍ കാരണമാണിതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം കെ.ആര്‍. രാധാകൃഷ്ണന്‍ ഉപഭോക്തൃസന്ദേശം നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്് മനുലാല്‍, അംഗങ്ങളായ ആര്‍. ബിന്ദു, കെ.എം. ആന്റോ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, അഭിഭാഷകരായ ഡൊമിനിക് മുണ്ടമറ്റം, വി.ബി. ബിനു, ജിതേഷ് ജെ. ബാബു, എസ്.എം. സേതുരാജ്, പി.ഐ. മാണി എന്നിവര്‍ പ്രസംഗിച്ചു.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിലവിലുള്ള കേസുകള്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ മീഡിയേഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്. 31.79 ലക്ഷം രൂപ ചെലവിട്ടു 2467 ചതുരശ്ര അടിയിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ മീഡിയേഷന്‍ സെന്റര്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ പരിഗണനയിലിരിക്കുന്ന തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഉപഭോക്തൃകാര്യ വകുപ്പും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായാണു ഗ്രാഹക് മധ്യസ്ഥ സമാധാനും ലോക് അദാലത്തും നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us