/sathyam/media/media_files/2024/12/06/Rkj0RV4LePaaZKcjeU0d.jpeg)
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളെ കണ്ടത്.
റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്രത്തിനെതിരാണ്.
ഈ രണ്ട് ഡിമാന്റു്കളെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ഒരു മാസത്തെ റേഷന്‍ വിതരണത്തിന് 33.5 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലെ കമ്മീഷന്‍ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷന്‍ അതാത് മാസം തന്നെ നല്‍കുക എന്നിവയാണ് മറ്റ് രണ്ട് ഡിമാന്റുകള്‍. ഇതിനെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിനുള്ളതതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും ശക്തമായ പൊതുവിതരണ സംവിധാനം ഉള്ള സംസ്ഥാനമാണ് കേരളം. ഇതിനെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.