റേഷന്‍ വാതില്‍പ്പടി സേവനം. ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ സജ്ജരാണെന്ന് വാതില്‍പ്പടി വിതരണക്കാര്‍

ഒക്ടോബര്‍ മാസത്തെ കുടിശ്ശിക പൂര്‍ണമായും നല്‍കും. ജനുവരി ഒന്നു മുതല്‍ റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ സമരത്തിലായിരുന്നു. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ സജ്ജരാണെന്ന് വാതില്‍പ്പടി വിതരണക്കാര്‍ അറിയിച്ചു.

New Update
g r anil

തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി സേവനത്തില്‍ ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മന്ത്രി ജിആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 


Advertisment

ലോറി ഉടമകളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സെപ്റ്റംബര്‍ മാസത്തെ 40% കുടിശ്ശികയും, നവംബര്‍ മാസത്തെ 60% കുടിശ്ശികയും നല്‍കും. 


ഒക്ടോബര്‍ മാസത്തെ കുടിശ്ശിക പൂര്‍ണമായും നല്‍കും. ജനുവരി ഒന്നു മുതല്‍ റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ സമരത്തിലായിരുന്നു. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ സജ്ജരാണെന്ന് വാതില്‍പ്പടി വിതരണക്കാര്‍ അറിയിച്ചു.



ലോറി ഉടമകളുടെ സമരത്തില്‍ ഇന്ന് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതായും കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി മന്ത്രി ജിആര്‍ അനിലും അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


റേഷന്‍ ലൈസന്‍സികളോടുള്ള നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവരുടെ ആവശ്യങ്ങളെല്ലാം സമയമെടുത്ത് ചര്‍ച്ച ചെയ്യും. 

അവര്‍ പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളും.വേതന വര്‍ധനവിന്റെ വിഷയം മാത്രമാണ് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയാത്തത്. എന്നാല്‍ അതും തള്ളിക്കളയുന്ന വിഷയമല്ല എന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment