പാലക്കാട്: പൊതു നന്മയ്ക്ക് ചിറ്റൂര്‍ താലൂക്ക്തല അദാലത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ കൈത്താങ്ങ്. ഗോപാലപുരം ബസ് സ്റ്റാന്‍ഡിനായി അനുവദിച്ച സ്ഥലത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു അഞ്ചാമെയില്‍ കെ.കെ. പതി സ്വദേശി 62 കാരന്‍ മനോഹരന്റെ ആവശ്യം.
പാലക്കാട്- പൊള്ളാച്ചി റോഡില്‍ ദിവസവും നൂറിലധികം ബസുകള്‍ ഗോപാലപുരം വഴിയാണ് സഞ്ചരിക്കുന്നത്.
2001 ല്‍ വലവൂര്‍ കരിക്കുളം വീട്ടില്‍ ജിന്‍സ് ഫിലിപ്പ് 50 സെന്റ് സ്ഥലം ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എരുത്തേമ്പതി പഞ്ചായത്തിന് സൗജന്യമായി നല്‍കി.
എന്നാല്‍ ഈ സ്ഥലത്തിലേറെയും നിലവില്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്. സ്ഥലത്തേയ്ക്കുള്ള വഴി ഉള്‍പ്പെടെ കമ്പി കെട്ടി തിരിച്ചു. ഇവ ഒഴിപ്പിക്കണമെന്നാവശ്യവുമായി മനോഹരനുള്‍പ്പെടെയുള്ളവര്‍ എരുത്തേമ്പതി പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ മുന്നില്‍ മനോഹരന്‍ ആശങ്ക അറിയിച്ചു. കയ്യേറ്റം ഒഴിപ്പിക്കണമെന് എരുത്തേമ്പതി പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദേശം.
നടപടികള്‍ ' തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉറപ്പുവരുത്തണം. ഒരു മാസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.