സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി  എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇവിടെ ഒന്നും നടക്കുന്നില്ലെന്നത് വസ്തുത വിരുദ്ധം: മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി  എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്ന് മന്ത്രി ഒ ആര്‍ കേളു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

New Update
or kelu Untitledkalla.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി  എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്ന് മന്ത്രി ഒ ആര്‍ കേളു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


Advertisment

ഇവിടെ ഒന്നും നടക്കുന്നില്ല എന്നത് വസ്തുത വിരുദ്ധമാണ്. ജനസംഖ്യ അനുപാദത്തിനേക്കാള്‍ കൂടുതല്‍ തുക അനുവദിച്ചു എന്നും മന്ത്രി പറഞ്ഞു.  കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഈ പരിഗണന നല്‍കുന്നുണ്ടോ എന്നത് പ്രതിപക്ഷം പരിശോധിക്കണമെന്നുമ മന്ത്രി ആവശ്യപ്പെട്ടു. 


പ്രധാന പദ്ധതികള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്. സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി - എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 

എസ് സി - എസ് ടി വിഭാഗത്തില്‍ ഒരാള്‍ പോലും കൊഴിഞ്ഞു പോകാതെ ഇരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.


ഉന്നതി വഴി ഒരു കുട്ടിക്ക് 25 ലക്ഷം രൂപയാണ് നല്‍കുന്നതെന്നും ഇതുപോലെ 800 കുട്ടികളാണ് വിദേശത്ത് ഇപ്പോള്‍ പഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വന്നപ്പോള്‍ 41 കോടി മുടക്കിയാണ് ലാപ്‌ടോപ്പ് നല്‍കിയത്. 


ഉന്നതി മരിച്ചുപോയി എന്ന് പറയുന്നത് ശരിയല്ല. വകുപ്പില്‍ ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു. 

അതേസമയം, എസ് എസ് ടി മേഖലയ്ക്ക് നല്‍കാനുള്ള ഒരു തുകയും കൊടുക്കാതെ ഇരിക്കുന്നില്ല എന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.

Advertisment