/sathyam/media/media_files/2026/02/24/vd-satheesan-p-rajeev-2026-02-24-16-37-03.jpg)
കോട്ടയം: സര്‍ക്കാരിന്റെ ഏതു വികസന പദ്ധതിയാണു പ്രതിപക്ഷം എതിര്‍ത്തതെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനു മറുപടിയുമായി മന്ത്രി പി. രാജീവ്. നശീകരണ സ്വഭാവത്തോടെ കേരളത്തിലെ എല്ലാ നല്ല പദ്ധതികളെയും എതിര്‍ത്ത പ്രതിപക്ഷമാണ് ഇന്നു കേരളത്തില്‍ എന്നും മന്ത്രി പറയുന്നു.
നിയമസഭയില്‍ നടത്തിയ പ്രസംഗം ചേര്‍ത്തുകൊണ്ടാണു മന്ത്രി ഫേസ്ബുക്കില്‍ പ്രതികരിച്ചത്. വയനാടന്‍ തുരങ്കപാത പറ്റില്ല, ദേശീയ പാത വീതികൂട്ടാന്‍ പറ്റില്ല, വിഴിഞ്ഞം തുറമുഖം പറ്റില്ല, കിഫ്ബി, ലൈഫ് പദ്ധതികള്‍ പറ്റില്ല. എല്ലാത്തിനെയും എതിര്‍ത്ത നശീകരണാത്മകമായ പ്രതിപക്ഷമാണു കേരളത്തില്‍ എന്നും മന്ത്രി പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/02/24/p-rajeev-assembly-2-2026-02-24-16-13-35.jpg)
പുതുയുഗ യാത്രയുടെ ഭാഗമായി പാലായില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണു സര്‍ക്കാരിന്റെ ഏതു വികസന പദ്ധതിയാണു പ്രതിപക്ഷം എതിര്‍ത്തത് എന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
പ്രതിപക്ഷം ആകെ എതിര്‍ത്തു കെ. റെയില്‍ മാത്രമാണ്. അതു നടന്നില്ലെല്ലോ. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായി ഇരുന്നപ്പോള്‍ എതിര്‍ത്തതാണു പദ്ധതകള്‍ വിഴിഞ്ഞം. ആറായിരം കോടിയുടെ കടല്‍ കൊള്ള എന്നായിരുന്നു പദ്ധതി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നപ്പോള്‍ പറഞ്ഞത്.
ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട ബോംബാണെന്നു പറഞ്ഞ ആള്‍ ഇന്നു മന്ത്രിസഭയില്‍ ഇരിക്കുകയാണ്. മെട്രോ റെയിലിനു എതിരായി സി.പി.എം വന്നില്ലേ. ഞങ്ങള്‍ ആകെ എതിര്‍ത്തതു കെ. റെയില്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/24/vd-satheesan-pala-2026-02-24-16-39-23.jpg)
തന്ത്രിയുടെ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയെ മന്ത്രി പി. രാജീവ് തള്ളി പറഞ്ഞതും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തിരുന്നു. നിയമ മന്ത്രിക്ക് എന്താ അധികാരം ജഡ്ജ്‌മെന്റിനെ തള്ളിപറയാന്‍.
നിയമ മന്ത്രി ഇല്ലാത്ത അധികാരം ഒന്നും ഉപയോഗിക്കേണ്ട. ആ കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമ മന്ത്രിക്ക് ഇല്ല. എന്തു ക്രൈമാണു തന്ത്രി ചെയ്തിരിക്കുന്നതെന്നു എസ്.ഐ.ടി വിശദമാക്കണമെന്നും പ്രതിപക്ഷ നേതാവ് പഞ്ഞു.
അതേസമയം, ഗെയില്‍-മെട്രോ എന്നിവയ്‌ക്കെതിതെ സമരം ചെയ്തതു താങ്കള്‍ അല്ലേ എന്നു മന്ത്രിയോട് ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തു വന്നു എന്നതും ശ്രദ്ധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us