തിരുവനന്തപുരം : കേര ള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പാനല്‍ മറികടന്ന് ഗവര്‍ണര്‍ നടത്തിയ നിയമനം നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി പാലിക്കണമെന്നും എന്നാല്‍ രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരാണ്,താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി, ഈ നിയമനങ്ങൾ തെറ്റെന്നു വ്യക്തമാക്കിയതോടെ കിട്ടിയ അവസരം പാഴാക്കാതെ ഗവർണറുടെ നടപടിയെ നിശിതമായി വിമർശിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ആയിരുന്നപ്പോൾ സ്വീകരിച്ച ചില നടപടികൾ കൂടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി എന്നാണ് മന്ത്രി ആർ ബിന്ദു പറഞ്ഞത്.
വി സിമാരായി സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്ന നിയമം വകവെക്കാതെ മറ്റൊരു വ്യക്തിയെ വിസിയാക്കി നിയമിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
സർവകലാശാലകളുടെ ഉന്നത പദവിയായ വിസി പോസ്റ്റിലേക്ക് സംഘപരിവാര്‍ അനുയായികളെ തിരുകി കയറ്റുന്ന നടപടിയായിരുന്നു ഇത്.
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അമിതാധികാര പ്രവണത കാണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറും സ്വീകരിച്ചത്.
എന്നാൽ ആരിഫ് മുഹമ്മദ് ഖാനു ശേഷം വന്ന പുതിയ ഗവര്‍ണര്‍ അനുരഞ്ജനാത്മകമായ നിലപാടാണ് ഇതുവരെ എടുക്കുന്ന ത്.
മുൻ ഗവർണർ പദവിയില്‍ അഭിരമിക്കുകയും സ്വേച്ഛാധിപത്യപരമായി പെരുമാറുകയും ചെയ്തു എന്നതിന് തെളിവാണ് ഓരോ കോടതി വിധിയുമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.