/sathyam/media/media_files/2025/02/28/KZFWFcPqHoWnus8kFR28.jpg)
തിരുവനന്തപുരം: മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് ഓണസമ്മാനമായി ലഭിച്ച പുതിയ കെട്ടിടത്തിലെ ക്ലാസിലിരുന്ന് മന്ത്രി അപ്പൂപ്പന് കുരുന്നുകള്‍ ഒരു കത്ത് എഴുതി.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ എന്നതായിരുന്നു കുട്ടികളുടെ ചോദ്യം. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ച് മന്ത്രി അപ്പൂപ്പന്‍ കുട്ടികളെ ക്ഷണിക്കുകയും ചെയ്തു.
മന്ത്രി അപ്പൂപ്പന്റെ വീട് കാണണ'മെന്ന ആഗ്രഹം സഫലമായി. കുട്ടികള്‍ ഇന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് സന്ദര്‍ശിച്ചു.
റോസ് ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടി കുഞ്ഞുങ്ങള്‍ മന്ത്രിക്ക് കത്തയച്ചിരുന്നു. കുഞ്ഞുങ്ങളെ മധുരം നല്‍കിയാണ് മന്ത്രി സ്വീകരിച്ചത്.
മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുട്ടികള്‍ക്കായി ഇത്തരത്തിലൊരു അവസരം ഒരുക്കിയ മന്ത്രിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.