New Update
/sathyam/media/media_files/2025/01/01/Rj2hNw3PwNzxtxddjBur.jpg)
തിരുവനന്തപുരം: കലോത്സവ വേദിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് മന്ത്രി വി ശിവന്‍കുട്ടി.
Advertisment
ജഡ്ജ്‌സിന്റെ തലക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി.
ഇത് സംബന്ധിച്ച് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ കലാ അധ്യാപകരെ നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
32 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി എന്നും ഇന്ന് ഉച്ചവരെ 47000 ത്തോളം ആളുകള്‍ക്ക് അഞ്ചുനേരം ഭക്ഷണം നല്‍കി എന്നും മന്ത്രി വ്യക്തമാക്കി.