മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിക്കും

മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിക്കും.  

New Update
v sivankutty -2

തിരുവനന്തപുരം: മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിക്കും.  


Advertisment

ഒരു കത്തിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. കത്തെഴുതിയത് മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി.എസിലെ നാലാം ക്ലാസിലെ 83 വിദ്യാര്‍ത്ഥികള്‍. സ്വീകര്‍ത്താവ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.


മന്ത്രി അപ്പൂപ്പന്‍ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് ഞങ്ങള്‍ കത്തെഴുതുന്നത് എന്ന ആമുഖത്തോടെയാണ് കുട്ടികളുടെ കത്ത്. പിന്നാലെ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ എന്നൊരു ചോദ്യവും ഉന്നയിച്ചു. 



പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് കുഞ്ഞുങ്ങളെ ക്ഷണിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. പിന്നാലെ തിയതിയും സമയവും സ്‌കൂള്‍ അധികൃതരെ അറിയിച്ചു.


 അങ്ങിനെ കുഞ്ഞുങ്ങള്‍ ഏറെ ആഗ്രഹിച്ച സുദിനം സമാഗതമായിരിക്കുകയാണ്. മന്ത്രി അപ്പൂപ്പനേയും റോസ്ഹൗസും കാണാനുള്ള തിടുക്കത്തിലാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളെ കാണാനുള്ള കാത്തിരിപ്പില്‍ മന്ത്രി അപ്പൂപ്പനും.

Advertisment