പാമ്പാടി എം.ജി.എം. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തി മന്ത്രി വി.എന്‍ വാസവന്‍. മന്ത്രി എത്തിയതു കുടുംബത്തോടൊപ്പം..യു.ഡി.എഫ് കണ്‍വീനര്‍ പല പ്രശ്‌നങ്ങളിലും  സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ചിട്ടുള്ളയാളെന്നു മന്ത്രി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വന്നപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ആ സംഭവത്തെ അപലപിക്കാനും തള്ളിപ്പറയാനും തായാറായപ്പോള്‍ അതിജീവിതയെ അപമാനിക്കുന്നതായിരുന്നു യു.ഡി.എഫ് കണ്‍വീനറുടെ നിലപാട്.

New Update
vasan

കോട്ടയം: യു.ഡി.എഫ് കണ്‍വീനര്‍ പല പ്രശ്‌നങ്ങളിലും അപക്വമായിട്ടുള്ള സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ സ്വകീരിച്ചിട്ടുള്ളയാളാണെന്നു മന്ത്രി വി.എന്‍ വാസവന്‍. 

Advertisment

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വന്നപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ആ സംഭവത്തെ അപലപിക്കാനും തള്ളിപ്പറയാനും തായാറായപ്പോള്‍ അതിജീവിതയെ അപമാനിക്കുന്നതായിരുന്നു യു.ഡി.എഫ് കണ്‍വീനറുടെ നിലപാട്. 

vasavan

ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം കണ്ടതു സര്‍ക്കാരിനു വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു. ആരും പറയാത്തൊരു കാര്യമാണു അടൂര്‍ പ്രകാശ് പറഞ്ഞത്. 

അതിജീവിതയ്‌ക്കൊപ്പം മാനുഷിക പരിഗണന നല്‍കി നിക്കേണ്ടയാളുകള്‍ ഇത്തരത്തില്‍ ഉള്ള പ്രസ്താവന നടത്തുന്നത് അപക്വവും അപലപനീയവുമാണെന്നും മന്ത്രി പറഞ്ഞു.  

പാമ്പാടി എം.ജി.എം. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണു മന്ത്രി പ്രതികരിച്ചത്.  

പാമ്പാടി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ (പോരാളൂര്‍ വാര്‍ഡ്) 111 -ാം നമ്പര്‍ വോട്ടറാണു മന്ത്രി. ഭാര്യ ഗീത, മകള്‍ ഗ്രീഷ്മ എന്നിവരോടൊപ്പം എത്തി രാവിലെ പത്തരയോടെയാണു മന്ത്രി വി.എന്‍. വാസവന്‍ വോട്ടു ചെയ്തത്.

Advertisment