27 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്. ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ഏറെയാണ് എന്ന് കുറിപ്പ്

27 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്.

New Update
veena-george-3-768x421

തിരുവനന്തപുരം: 27 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടുന്ന 1997-98 ല്‍ കേരള സര്‍വകലാശാല യുവജോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജ് ടീമിന്റേതാണ് ചിത്രം.


Advertisment

ഡോ. ഷെറീന റാണി പങ്കുവെച്ച ചിത്രം അനുജത്തി വിദ്യയാണ് ഇന്ന് രാവിലെ അയച്ചു തന്നതെന്ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ഏറെയാണ് എന്നും ഫോട്ടോയ്ക്കൊപ്പം മന്ത്രി കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റ് :

27 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രം... 199798 ല്‍ കേരള സര്‍വകലാശാല യുവജോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജ് ടീം ??. ഡോ. ഷെറീന റാണി പങ്കുവെച്ച ചിത്രം അനുജത്തി വിദ്യയാണ് ഇന്ന് രാവിലെ അയച്ചു തന്നത്. ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ഏറെ...

Advertisment