കണ്ണൂര്‍: വന്യജീവി ആക്രമണങ്ങളില്‍ പരുക്ക് ഏല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്ത തീരുമാനിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിയമസഭാ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂര്‍ ആറളത്ത് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ട്രൈബ്യൂണല്‍ തുടങ്ങുന്ന സാധ്യതകള്‍ പരിശോധിക്കുമെന്നും, ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിയമസഭ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂര്‍ ആറളത്ത് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വന വിസ്തൃതിയെക്കാള്‍ കൂടുതല്‍ വന്യജീവികള്‍ നിലവില്‍ ഉണ്ട്. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ വേണമെന്നും, പ്രതിപക്ഷവും ഇതിനൊപ്പം നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്നും, വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.